പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം
India

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി; രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പതിനേഴ് വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണ് തുലിഞ്ച് പൊലീസ് കസ്റ്റഡിയിലായത്.

സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ജൂലൈ 11ന് ഇന്‍സ്റ്റഗ്രാം സുഹൃത്ത് പെണ്‍കുട്ടിയെ കാണാന്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് ചൗളിലെ ഒരു മുറിയിലെത്തിച്ച് രണ്ട് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ വകവരുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഓഗസ്റ്റ് 15ന് പെണ്‍കുട്ടിയുടെ ബന്ധു വിഡിയോ കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Two boys arrested for sexually assaulting a 14-year-old girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!