പ്രതീകാത്മക ചിത്രം 
India

കുളുവിലേക്കുള്ള യാത്രയ്ക്കിടെ പങ്കാളിയെ കൊലപ്പെടുത്തി; മൃതദേഹം കാട്ടില്‍ തള്ളി; യുവാവ് അറസ്റ്റില്‍

പങ്കാളിയെ കാണാനില്ലെന്ന്  കാണിച്ച് ഇയാള്‍ ഏഴ്മാസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മാസങ്ങള്‍ക്ക് മുന്‍പ് പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയെ കാണാനില്ലെന്ന്  കാണിച്ച് ഇയാള്‍ ഏഴ്മാസം മുന്‍പ് ഉത്തര്‍പ്രദേശ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

യുവതിയെ കൊലപ്പെടുത്തിയത് പങ്കാളി രാമനാണെന്ന്‌ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീക്ഷ ശര്‍മ പറഞ്ഞു. കൊലപ്പെടുത്തിയതിന് പിന്നാലെ ലിവ് ഇന്‍ പാര്‍ട്ണറെ കാണാനില്ലെന്ന് കാണിച്ച് രാമന്‍ മെയ് 20 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കുളുവിലേക്കുള്ള യാത്രാമധ്യേ രാമന്‍ പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കുളുവിലെ വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയായണെന്നും പൊലിസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍