PIYUSH GOYAL 
India

'പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുന്നു'; പകരച്ചുങ്ക വിധിയില്‍ ഇന്ത്യ

ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നിരിക്കെയാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന യുഎസ് സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ. ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നിരിക്കെയാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവരുന്നത്.

താരിഫുകളെക്കുറിച്ചുള്ള യുഎസ് സുപ്രീം കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ട്രംപ് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തിയിട്ടുണ്ട്. വിഷയത്തില്‍ യുഎസ് സര്‍ക്കാര്‍ ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കുകയും, പ്രത്യാഘാതങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയുമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ, യുഎസ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ - യുഎസ് വ്യാപാരക്കരാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തത്തി. വ്യാപാര കരാറില്‍ മോദി ട്രംപിന് കീഴടങ്ങിയെന്ന് തെളിയിക്കുന്നതാണ് യുഎസ് സുപ്രീം കോടതി ഉത്തരവ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറില്‍ മോദിയുടെ 'വഞ്ചന' തുറന്നുകാട്ടപ്പെട്ടു എന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ 'കീഴടങ്ങല്‍ മൂലം വ്യാപാര കരാര്‍ രാജ്യത്തിന് ഒരു 'അഗ്‌നിപരീക്ഷ'യായി മാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നായിരുന്നു പകരച്ചുങ്കം ചുമത്തിയ നടപടി റദ്ദാക്കി യുഎസ് സുപ്രീം കോടതിയുടെ ഉത്തരവ്. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

എന്നാല്‍, സുപ്രീം കോടതി വിധിയെ തള്ളുന്ന നിലപാടായിരുന്നു ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ട്രംപ് സ്വീകരിച്ചത്. തനിക്കെതിരെ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെ വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍ എന്ന് വിളിച്ച് ട്രംപ് അധിക്ഷേപിച്ചു. 'താരിഫുകള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകമാണ്, കോടതിയിലെ ചില അംഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന് ശരിയായത് ചെയ്യാന്‍ ധൈര്യമില്ലാത്തതില്‍ ലജ്ജിക്കുന്നു,'- വിധി വന്ന് മണിക്കൂറുകള്‍ക്കകം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതിനെതിരായ യുഎസ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുപ്രീം കോടതി വിധിക്ക് മറുപടിയെന്നോണം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

The Indian government is studying the developments on the U.S. tariffs and their implications, the Commerce Ministry. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഐആര്‍: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടര്‍മാര്‍, 9,06,211 പേര്‍ പുറത്ത്

പതിനൊന്ന് വനിതകള്‍ക്ക് ആദരം; 38ാമത് ദേവി അവാര്‍ഡ് വിതരണം ഇന്ന്; സുരേഷ് ഗോപി മുഖ്യാതിഥി

ദിവസത്തിൽ എത്ര തവണ മുഖം കഴുകാം? ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ഇത് കുറച്ച് കൂടി പോയി, ഇതൊക്കെ അണ്ണൻ പണ്ടേ വിട്ടതാ'; ​'ടോക്സിക്കി'ലെ ഡയലോ​ഗ് ​'ഗോട്ടിൽ' നിന്ന് കോപ്പിയടിച്ചതോ ?, ചർച്ച

'ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, സത്യാവസ്ഥ ഇതാണ്': സല്‍മാനുമായുള്ള തർക്കത്തിൽ വിശദീകരണവുമായി പാക് കോച്ച്

SCROLL FOR NEXT