പ്രതീകാത്മക ചിത്രം 
India

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, ദൃക്സാക്ഷിയായ മകളുടെ മൊഴിയിൽ കുടുങ്ങി, യുവതി അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് റ​ഷീ​ദ​യും കാ​മു​ക​നും ഷെ​യ്ക്കി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്

സമകാലിക മലയാളം ഡെസ്ക്

മും​ബൈ: കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ദാ​ഹി​സാ​റി​ലാ​ണ് സം​ഭ​വം. റ​ഷീ​ദ ഷെ​യ്ക്ക്(28) എ​ന്ന യു​വ​തി​യാണ് അറസ്റ്റിലായത്.

13 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പായിരുന്നു കൊലപാതകം.  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് റ​ഷീ​ദ​യും കാ​മു​ക​നും ഷെ​യ്ക്കി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ത​ന്നെ മ​റ​വ് ചെ​യ്തു. ഒ​രാ​ഴ്ച​യേ​റ​യാ​യി ഷെ​യ്ക്കി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ അ​യ​ൽ​വാ​സി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. 

ഷെ​യ്ക്കി​ന്‍റെ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സം​ഭ​വ​ത്തി​ന് ദൃ​സാ​ക്ഷി​യാ​യ മ​ക​ളാ​ണ് കൊ​ല​പാ​ത​ക​ത്തെ കു​റി​ച്ച് പു​റ​ത്ത് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് റ​ഷീ​ദ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​യാ​ൾ ഒ​രു വ​സ്ത്ര​ശാ​ല​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ റ​ഷീ​ദ​യു​ടെ കാ​മു​ക​ൻ അ​മി​ത് മി​ശ്ര​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം തു​ട​രു​ക​യാ​ണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

SCROLL FOR NEXT