സുരേന്ദ്ര ശര്‍മ്മ  source: x
India

ഭക്ഷണത്തില്‍ 20 ഉറക്കഗുളിക കലര്‍ത്തി, ഭര്‍ത്താവിനെ കൊന്ന് ബാത്ത്‌റൂമില്‍ കുഴിച്ചുമൂടി; 45 ദിവസം കഴിഞ്ഞ് കേസ് തെളിയിച്ചത് ഇങ്ങനെ

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ബാത്ത്‌റൂമില്‍ കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ബാത്ത്‌റൂമില്‍ കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുന്‍പ് ഭര്‍ത്താവിന്റെ ഭക്ഷണത്തില്‍ 20 ഉറക്കഗുളികകള്‍ ചേര്‍ത്തതായി ഭാര്യ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. സുരേന്ദ്ര ശര്‍മ്മ മയങ്ങിക്കിടക്കുമ്പോഴാണ് ഭാര്യ റൂബി ശര്‍മ്മ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

സുരേന്ദ്രയെ കാണാതായി ഏകദേശം 45 ദിവസം കഴിഞ്ഞാണ് കേസ് തെളിയിച്ചത്. സുരേന്ദ്രയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ റൂബി ശര്‍മ്മയുടെ മൊഴിയില്‍ ഉണ്ടായ പൊരുത്തക്കേടുകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ റൂബി ശര്‍മ്മ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സുരേന്ദ്രയെ കാണാതായ ശേഷം അയല്‍ക്കാരും ബന്ധുക്കളും സുരേന്ദ്ര എവിടെയാണെന്ന് റൂബിയോട് ചോദിക്കുമ്പോഴെല്ലാം, ഭര്‍ത്താവ് പുറത്താണെന്നും ഉടന്‍ മടങ്ങിവരുമെന്നുമായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് മെയ് 26 ന്, സുരേന്ദ്രയെ കാണാനില്ലെന്ന് കാണിച്ച് റൂബി പൊലീസില്‍ പരാതി നല്‍കി. മെയ് 18 മുതല്‍ സുരേന്ദ്രയെ കാണാനില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. അന്വേഷണം ആരംഭിച്ചപ്പോള്‍ പൊലീസിനെ സഹായിക്കുന്ന മട്ടിലാണ് റൂബി ശര്‍മ്മ പെരുമാറിയത്. ഭര്‍ത്താവിനെ കാണാതായതു മുതല്‍ വിഷമം കാണിക്കാന്‍ റൂബി അയല്‍ക്കാരുടെ മുന്നില്‍ കരയാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ ഭര്‍ത്താവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചുള്ള ഭാര്യയുടെ വിവരണത്തില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റൂബിയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

സുരേന്ദ്ര ഭരത്പൂരിലെ ബന്ധുക്കളുമായി മദ്യപിച്ച് വഴക്കിട്ടിരുന്നുവെന്നും തുടര്‍ന്ന് നിയമനടപടികളും കോടതി നടപടികളും ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും റൂബി മൊഴിയില്‍ പറയുന്നു. തുടര്‍ന്ന്് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റൂബിയുടെ കുറ്റസമ്മതമൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത്‌റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ബാത്ത് റൂമില്‍ മണ്ണിന്റെ തറയായിരുന്നു. അടുത്ത ദിവസം മൃതദേഹം മണ്ണിട്ടു മൂടിയ ശേഷം പണിക്കാരനെ വിളിച്ച് തറ കോണ്‍ക്രീറ്റ് ചെയ്തു.

കൊലപാതകം നടന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കുളിമുറി പുതുക്കിപ്പണിയാന്‍ റൂബി തൊഴിലാളികളെ വിളിച്ചതിനാല്‍ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നില്ല. ഏകദേശം 45 ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് ബാത്തുറൂമിലെ തറയിലെ പ്ലാസ്റ്ററിന്റെ ഒരു പാളി പൊട്ടിച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Woman Fed Husband 20 Sleeping Pills Before Killing, Burying His Body In Bathroom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

റോസ് വാട്ടർ ദിവസവും ഉപയോഗിക്കാറുണ്ടോ? ചില പാർശ്വഫലങ്ങൾ പിന്നാലെ വരും

പാലാ നഗരസഭയില്‍ പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്, പ്രമേയം പാസ്സാക്കി മണ്ഡലം കമ്മിറ്റി

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മൂന്ന് മക്കള്‍; മുജ്തബയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

മനുഷ്യ-വന്യ ജീവി സംഘര്‍ത്തിന്റെ കഥ; 'ലര്‍ക്ക്' ട്രെയിലര്‍; ചിത്രം ജൂലൈ 24 ന്‌