Telangana Woman Finds Snake In Snack സ്ക്രീൻഷോട്ട്
India

ബേക്കറിയില്‍നിന്നു വാങ്ങിയ പഫ്‌സില്‍ ചത്ത പാമ്പ്; പരാതി

തെലങ്കാനയില്‍ യുവതി ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്‌സില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ യുവതി ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്‌സില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. സംഭവത്തില്‍ ബേക്കറിക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.

മഹബൂബ്നഗര്‍ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്‌സിനുള്ളില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ജാഡ്ചര്‍ല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാര്‍ ബേക്കറിയില്‍ നിന്ന് യുവതി ഒരു മുട്ട പഫ്‌സും ഒരു കറി പഫ്‌സുമാണ് വാങ്ങിയത്. വീട്ടിലെത്തി കുട്ടികളോടൊപ്പം കഴിക്കാന്‍ കറി പഫ്‌സ് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത് എന്ന് പരാതിയില്‍ പറയുന്നു.

തിരിച്ചുകൊടുക്കാന്‍ ഉടന്‍ തന്നെ കടയിലേക്ക് പോയി. പക്ഷേ കടയുടമ തണുപ്പന്‍മട്ടിലാണ് പ്രതികരിച്ചത്. കടയുടമയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Woman Finds Snake In Snack, Files Complaint Against Bakery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT