പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നു  
India

28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; മൃതദേഹം തടാകക്കരയില്‍ തള്ളി; അന്വേഷണം

കഴിഞ്ഞ ആറ് വര്‍ഷമായി ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം യുവതി ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശേ സ്വദേശിനായ 28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നാലെ കല്‍ക്കര തടാകത്തിന് സമീപം ഉപേക്ഷിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി രാമമൂര്‍ത്തി നഗര്‍ പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം യുവതി ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു.

നഗരത്തിലെ ഒരു സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു സ്ത്രീ. വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം യുവതി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇന്ന് രാവിലെ കല്‍ക്കരെയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

'എനിക്ക് നിന്നെ വെറുക്കാൻ ഇഷ്ടമാണെന്ന് ഞാനെപ്പോഴും പറയും'; ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജമൗലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 643 lottery result

ചർമത്തിന് സ്വാഭാവിക തിളക്കം, ദിവസവും ഈ 5 പഴങ്ങൾ

അവസാന നിമിഷംവരെ 'മരണമാസ്‌'; ഒടുവില്‍ പാകിസ്ഥാനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ