Hyderabad Man Spotted With Laptop On Fuel Tank Of Vehicle, Video Viral screen grab
India

വര്‍ക്ക് ഫ്രം ബൈക്ക്! വിഡിയോ വൈറല്‍, സാമൂഹ്യ മാധ്യമങ്ങളില്‍ കട്ടക്കലിപ്പില്‍ ആളുകള്‍

ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനമില്ലായ്മയാണ് കാണിക്കുന്നതെന്നാണ് ഒരാളുടെ അഭിപ്രായം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ഹൈദരാബാദ്: പല സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെ കാണാറുണ്ട്. ട്രാഫിക് ബ്ലോക്കില്‍ ജോലി ചെയ്യുന്ന ആളുകളെ കാണുന്നത് വളരെ വിരളമാണ്. മോട്ടോര്‍ സൈക്കിളിന്റെ ഇന്ധനടാങ്കില്‍ ലാപ്‌ടോപ് തുറന്നുവെച്ച് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന യുവാവിന്റെ വിഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മുമ്പും ഇതിനോട് സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വിഡിയോയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ആളുകള്‍ പങ്കുവെക്കുന്നത്. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനമില്ലായ്മയാണ് കാണിക്കുന്നതെന്നാണ് ഒരാളുടെ അഭിപ്രായം. സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വര്‍ക്ക് ബൈക്ക് എന്ന് വിശേഷിപ്പിക്കുന്നവരും ഇല്ലാതില്ല. ദൈനംദിന യാത്രകള്‍ക്കിടയില്‍ പോലും ജീവന്‍ പണയപ്പെടുത്തി പോലും പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന കോര്‍പ്പറേറ്റ് ജോലികളുടെ കടുത്ത സമ്മര്‍ദ്ദത്തെയാണ് ചൂണ്ടിക്കാണിച്ചത്. ലാപ്‌ടോപ്പ് വെച്ച് വാഹനം ഓടിക്കുന്നതിലൂടെ അയാള്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനുമാണ് അപകടത്തിലാക്കുന്നതെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

ഒരാളുടെ കമന്റ് ഇങ്ങനെ: 'ഇയാള്‍ ഒരു ഐടി കമ്പനിയിലായിരിക്കും ജോലി ചെയ്യുന്നത്, ആഴ്ചയില്‍ 70 മണിക്കൂര്‍ തികയ്ക്കാനുള്ള ഓട്ടത്തിലായിരിക്കാം.'ലാപ്‌ടോപ്പ് ശ്രദ്ധിച്ച് വണ്ടി ഓടിക്കുന്നത് ഡ്രൈവറുടെ പെട്ടെന്നുള്ള പ്രതികരണ ശേഷിയെ ബാധിക്കുകയും മാരകമായ അപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രമുഖ ടെക് നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം പ്രവണതകള്‍ തടയുന്നതിനായി കര്‍ശനമായ ട്രാഫിക് നിയമപാലനവും കോര്‍പ്പറേറ്റ് ഉത്തരവാദിത്തവും വേണമെന്നാണ് ആളുകളുടെ നിര്‍ദേശം.

ബൈക്ക് ഓടിക്കുന്നതിനിടയില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. കഴിഞ്ഞ ഏപ്രിലില്‍,@ravi-bhojane എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, മുന്നില്‍ ലാപ്‌ടോപ്പ് വെച്ച് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ഒരാളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. മറ്റൊരു വീഡിയോയില്‍, ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്ന ഒരു സ്ത്രീ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നത് കണ്ടിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

'Work From Bike': Hyderabad Man Spotted With Laptop On Fuel Tank Of Vehicle, Video Viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്‌കൂട്ടറുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

'വോട്ട് അട്ടിമറി നേരത്തെ അറിയാമായിരുന്നു, ഒട്ടും അത്ഭുതമില്ല'; എംഎൽസി തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എച്ച്ഡി കുമാരസ്വാമി

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ