ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിക്കേസിൽ മുൻ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഉൾപ്പെടെയുള്ളവർക്ക് ജാമ്യം. ഡഡൽഹി പാട്യാല ഹൗസ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.
3,600 കോടി രൂപയുടെ അഴിമതിക്കേസിൽ 30 പ്രതികൾ ഉൾപ്പെട്ട കുറ്റപത്രങ്ങളാണ് കോടതി പരിഗണിച്ചത്. അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനി പ്രതിനിധികളടക്കമുള്ള വിദേശികൾ കോടതിയിൽ എത്തിയില്ല. അതേസമയം എല്ലാവരോടും കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു.
2007ലാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർക്കു വേണ്ടി ആഡംബര ഹെലികോപ്ടറുകൾ വാങ്ങാൻ ഇറ്റാലിയൻ കമ്പനിയുമായി കരാർ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകൾ വാങ്ങാനായിരുന്നു ധാരണ. കരാർ ലഭിക്കാൻ ബന്ധപ്പെട്ടവരെ വേണ്ടവിധം കാണേണ്ടി വന്നുവെന്ന അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മാതൃ കമ്പനി ഫിൻമെക്കാനിക്കയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടർന്ന് 2103ൽ കരാർ റദ്ദാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates