India

പീഡനശ്രമം എതിര്‍ത്തു ; 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു ; യുപിയില്‍ വീണ്ടും ക്രൂരത

അക്രമി സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ :  ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ ശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. ഫിറോസാബാദിലെ പ്രേംനഗറിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. 

പീഡനത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥിനിയെ അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തുകയായിരുന്നു. അക്രമി സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. 

മനീഷ് യാദവ്, ശിവ്പാല്‍ യാദവ്, ഗൗരവ് ചാക് എന്നിവരാണ് അക്രമത്തിന് പിന്നിലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ മൊഴി. കഴിഞ്ഞദിവസം കുട്ടി സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുന്നവഴി പ്രതികള്‍ തടഞ്ഞു നിര്‍ത്തുകയും മോശമായി പെരുമാറുകയുമായിരുന്നു. 

പെണ്‍കുട്ടി ഇതിനോട് ശക്തമായി പ്രതികരിച്ചു. ഈ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ വീട്ടില്‍ കയറി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അജയ് ഖാതിക് പറഞ്ഞു. 

സംഭവത്തില്‍ റസല്‍പൂര്‍ പൊലീസ് കേസെടുത്തതായും, അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഫിറോസാബാദ് എസ്എസ്പി സച്ചിന്ദ് കുമാര്‍ പട്ടേല്‍ പറഞ്ഞു. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്എസ്പി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും