India

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ വിധി നാളെ

എല്‍.കെ. അദ്വാനിയ്ക്ക് പുറമെ, മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ 20 പേരാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനക്കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. എല്‍.കെ. അദ്വാനിയടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി നാളെ വിധി പറയുന്നത്. എല്‍.കെ. അദ്വാനിയ്ക്ക് പുറമെ, മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ 20 പേരാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
നേരത്തെ എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവരെ ഗൂഢാലോചനക്കേസില്‍നിന്നും ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നാളെ വിധി പറയുന്നത്. സി.ബി.ഐ. അന്വേഷണത്തിലാണ് ഇവരെ ഗൂഢാലോചനക്കേസില്‍നിന്നും ഒഴിവാക്കിയത്.
1992 ഡിസംബര്‍ 6 ഞായറാഴ്ച രാവിലെ എല്‍.കെ അദ്വാനിയടക്കമുള്ളവര്‍ വിനയ് കത്യാരുടെ വീട്ടില്‍ ഒത്തുകൂടിയെന്നും ബാബറി മസ്ജിദ് തകര്‍ക്കാനുള്ള അവസാന പദ്ധതികള്‍ തയ്യാറാക്കിയെന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനുപുറമെ ഐബി ഉദ്യോഗസ്ഥന്‍ തന്റെ ആത്മകഥയില്‍ എല്‍.കെ. അദ്വാനിയടക്കമുള്ളവര്‍ പത്തുമാസം മുമ്പുതന്നെ ഗൂഢാലോചന നടത്തിയതായി വീഡിയോ സഹിതം ഉന്നത കേന്ദ്രങ്ങളില്‍ ഏല്‍പ്പിച്ചതായി എഴുതിയിരുന്നു. ഇതെല്ലാം കാണിച്ചാണ് ഗൂഢാലോചനക്കേസ് നിലവില്‍ വന്നത്. എന്നാല്‍ സി.ബി.ഐ. ഇവരെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെയാണ് ഇക്കാര്യത്തില്‍ വാദം കേട്ട് അന്തിമവിധി പറയുന്നതിനായി നാളത്തേക്ക് സുപ്രീംകോടതി മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺ​ഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബം​ഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു

'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന്‍ രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി