Kerala

ഓണം പ്രമാണിച്ചു ദിലീപിനു ജയിലില്‍ സന്ദര്‍ശകരുടെ തിരക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായി ആലുവ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ പ്രമുഖ താരങ്ങള്‍ എത്തി. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ താരങ്ങള്‍ ജയിലിലെത്തി ദിലീപുമായി സംസാരിച്ചു.

രഞ്ജിത്തിനും ഹരിശ്രീ അശോകനും പത്ത് മിനുട്ട് വീതം സംസാരിക്കാന്‍ അനുമതി നല്‍കി. കൂടിക്കാഴ്ചയെ കുറിച്ച് ഇരുവരും പ്രതികരിച്ചില്ല. അതേസമയം, കുറച്ച് സമയം മാത്രം ലഭിച്ചതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ലെന്ന് ഷാജോണ്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനു ശേഷം ദിലീപിന്റെ ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും കാവ്യയുടെ പിതാവ് മാധവനും ജയിലില്‍ വന്നു താരത്തെ കണ്ടിരുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന പിതാവിന്റെ ശ്രാദ്ധം ചടങ്ങിനായി രണ്ടു മണിക്കൂറാണ് കോടതി ദിലീപിനു അനുവദിച്ചിരിക്കുന്നത്. നാദിര്‍ഷ, ആല്‍വിന്‍ ആന്റണി എന്നിവരും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍