ഫയല്‍ ചിത്രം 
Kerala

ശബരിമല നടതുറന്നു; ഓണസദ്യ ഇന്നുമുതല്‍

ഓണസദ്യകള്‍ക്കുള്ള ഒരുക്കങ്ങളുമായി ശബരിമല നട തുറന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ഓണസദ്യകള്‍ക്കുള്ള ഒരുക്കങ്ങളുമായി ശബരിമല നട തുറന്നു. 19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ഉത്രാട സദ്യ നടക്കും.  പൂജകള്‍ കണ്ടുതൊഴുത് ഓണസദ്യകളില്‍ പങ്കാളികളാകാന്‍ ആയിരങ്ങളാണ് മലകയറി എത്തിയത്. മേല്‍ശാന്തി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. അതിനു ശേഷം ഭക്തര്‍ പതിനെട്ടാംപടി കയറി.

ദേവസ്വം ബോര്‍ഡിന്റെ വകയാണ് നാളത്തെ തിരുവോണ സദ്യ. ഇതിന് ആവശ്യമായ അരി, പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ ഭക്തര്‍ സന്നിധാനത്തെത്തിച്ചു. കളഭാഭിഷേകവും സഹസ്രകലശാഭിഷേകവുമാണ് ഓണം പൂജകളില്‍ പ്രധാനം. ഇന്ന് മുതല്‍ 13 വരെ ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. 13ന് രാത്രി 10ന് നട അടയ്ക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത