കെ യു മിഥുൻ, Priest Arrested 
Kerala

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

കഴിഞ്ഞ ജനുവരിയിലാണ് മോഷണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൊടുപുഴ: ഇടുക്കിയിൽ ക്ഷേത്രത്തിൽ നിന്നു തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം എഴുകോൺ സ്വദേശി കെ യു മിഥുൻ ആണ് അറസ്റ്റിലായത്. പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ താത്കാലിക പൂജാരിയായിരുന്ന ഇയാൾ ക്ഷേത്രത്തിൽ നിന്നു തിരുവാഭരണങ്ങൾ അപഹരിച്ച് കടന്നു കളയുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ക്ഷേത്രത്തിൽ നിന്നു പത്ത് ലക്ഷം രൂപയോളം വില വരുന്ന തിരുവാഭരണങ്ങൾ മിഥുൻ മോഷ്ടിച്ചത്. ഓഫീസ് മുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ആണ് മോഷണം പോയത്. ഫെബ്രുവരി പതിനാറാം തീയതി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ഭരണസമിതി അറിയുന്നത്.

താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണം എടുത്തശേഷം പൂർവസ്ഥിതിയിൽ അടച്ചുവെച്ച നിലയിലാണ് കാണപ്പെട്ടത്. അന്നത്തെ ക്ഷേത്രം സെക്രട്ടറിയായിരുന്ന സുരേന്ദ്രൻ നായർ മാടപ്പാട്ട് നൽകിയ പരാതിയെ തുടർന്ന് വണ്ടൻമേട് പൊലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവിനെ പിടികൂടിയത്.

കഴിഞ്ഞ ജനുവരി ആറാം തീയതി മുതൽ പതിനെട്ടാം തീയതി വരെയാണ് മിഥുൻ ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തത് . ഈ സമയത്താണ് താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണം കൈക്കലാക്കിയത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ കുറച്ചു ഭാഗങ്ങൾ പല സ്വർണക്കടകളിലായി വിൽക്കുകയും വേറെ സ്വർണം വാങ്ങുകയും ചെയ്തതായി കണ്ടെത്തി. അറസ്റ്റിലായ മിഥുനിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Idukki Temple Theft: Priest Arrested for Stealing Sacred Ornaments Worth ₹10 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്‍

സഞ്ജു 'സൂപ്പര്‍' സാംസണ്‍!!! വിൻഡീസിന് മുന്നിൽ 'റെക്കോർഡ്' സ്കോർ

സിജെപി പ്രതിഷേധം; ഡല്‍ഹിയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ