17-Year-Old Lured to Rented House and Assaulted Over Instagram Messages in Kochi. file
Kerala

ഇൻസ്‌റ്റഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ 17കാരന് ക്രൂരമർദനം, സ്ത്രീ അറസ്റ്റിൽ

സമപ്രായക്കാരായ ഏഴ് വിദ്യാർഥികളും ഒരു സ്ത്രീയും ചേർന്ന് ആണ് കുട്ടിയെ മർദിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചി: ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൊച്ചിയിൽ 17 വയസുകാരന് ക്രൂരമർദനം. സമപ്രായക്കാരായ ഏഴ് വിദ്യാർഥികളും ഒരു സ്ത്രീയും ചേർന്ന് ആണ് കുട്ടിയെ മർദിച്ചത്. സംഭവത്തിൽ വിദ്യാർഥികളിലൊരാളുടെ 40കാരിയായ അമ്മയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.

ഇടപ്പള്ളി നോർത്തിലെ ചങ്ങമ്പുഴ റോഡിലുള്ള സ്ത്രീയുടെ വാടകവീട്ടിൽ വച്ചാണ് ആക്രമണം നടന്നത്. കുട്ടിയും പ്രതിയുടെ മകനും പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും ഇപ്പോൾ പ്ലസ് ടുവിന് വ്യത്യസ്ത സ്കൂളുകളിൽ പഠിക്കുകയാണ്. ഓൺലൈൻ ഗെയിമിനായി കുട്ടിയും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചില സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം.

കുറച്ചുമാസങ്ങൾക്ക് മുൻപ് മൊബൈൽ ഫോൺ കേടായതോടെ മർദ്ദനമേറ്റ കുട്ടിക്ക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്തിടെ വീണ്ടും അക്കൗണ്ട് തുറന്നപ്പോഴാണ് തന്റെ സുഹൃത്തുക്കൾ അതിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി അറിഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചതാണ് തർക്കത്തിന് കാരണമായത്. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് നവംബർ ആറിന് സുഹൃത്തുക്കളിലൊരാൾ കുട്ടിയെ എളമക്കരയിലേക്ക് വിളിച്ചുവരുത്തി.

തുടർന്ന് ഇടപ്പള്ളിയിലെ സ്ത്രീയുടെ വാടകവീട്ടിലെത്തിച്ച് സ്ത്രീയും ഏഴ് കൗമാരക്കാരും ചേർന്ന് മർദിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് സ്ത്രീയെ അറസ്റ്റ് ചെയ്തു. കൗമാരക്കാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ആക്രമണ വിവരം കുട്ടി ആദ്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകനെ ഇതിന് മുൻപും സംഘം ആക്രമിച്ചിരുന്നുവെന്നും അന്ന് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും വീണ്ടും മകനെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്നാണ് അമ്മയുടെ ആരോപണം. ആക്രമണത്തിൽ മകന്റെ യൂണിഫോം കീറുകയും ശരീരത്തിന് പരിക്കേൽക്കുകയും ചെയ്തതായും അവർ പറഞ്ഞു.

17-Year-Old Lured to Rented House and Assaulted Over Instagram Messages in Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് 3 വിദ്യാർഥികൾക്കും രോ​ഗം

'അയാളോട് മിണ്ടാൻ പോലും താത്പര്യമില്ല; വിടവാങ്ങൽ മത്സരവും വേണ്ട'! റൊണാൾഡോ

പാർക്കിങ് ലൈറ്റിനെച്ചൊല്ലി തർക്കം; കെഎസ്ആർടിസി ഡ്രൈവറെ താക്കോൽ കൊണ്ട് കുത്തി, മൂന്ന് പേർ അറസ്റ്റിൽ

ക്യാച്ചെടുക്കാൻ 3 പേർ, എല്ലാവരും മേലോട്ട് നോക്കി നിന്നു...! പാകിസ്ഥാന് ട്രോൾ മഴ

ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി എത്തി