കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാരെ മർദിക്കുന്നു 
Kerala

കൊച്ചിയില്‍ യുവാക്കളെ മര്‍ദിച്ച സംഭവം; ഗുണ്ടാ നേതാവിന്റെ കൂട്ടാളികളായ മൂന്നുപേര്‍ പിടിയില്‍

ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച മൂന്നംഗ സംഘം പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി വിദീഷ് എന്നിവരാണ് ഇന്ന് കോഴിക്കോടുനിന്ന് പിടിയിലായത്. പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവിന്റെ കൂട്ടാളികളാണ് ഇവര്‍ എന്നാണു വിവരം. കഴിഞ്ഞ രാത്രിയിലാണ് തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. ഇതില്‍ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടു തലേന്നുള്ള ചടങ്ങില്‍ പങ്കെടുത്തശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു യുവാക്കള്‍. ഇതിനിടെ കാറിലെത്തിയവരുമായി സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്കു വഴിമാറുകയായിരുന്നു. പ്രതികള്‍ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ദൃക്സാക്ഷികളില്‍ നിന്നും വിവരം തേടിയിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

3 detained in connection with Thrikkakkara assault case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

പാകിസ്ഥാൻ താരത്തെ ഇടിച്ചിട്ടു; ജയം, 'കാർ​ഗിൽ ഹീറോകൾ'ക്ക് സമർപ്പിച്ച് ഇന്ത്യൻ ബോക്സർ

കാസർകോട്ടെ ഇവിഎം തിരിമറി ആരോപണം: യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല; പരാതി നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്