police പ്രതീകാത്മക ചിത്രം
Kerala

വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിർത്തി; 4 വയസുകാരൻ കിണറ്റിൽ മുങ്ങിത്താഴുന്നു; ജീവൻ പണയം വച്ച് ഇറങ്ങി എസ്ഐ; അത്ഭുത രക്ഷ

മൂവാറ്റുപുഴ എസ്ഐ അതുൽ പ്രേം ഉണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റേയും നാട്ടുകാരുടേയും അതിവേ​ഗ ഇടപെടലിൽ കുഞ്ഞിന് ജീവൻ തിരിച്ചു കിട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കിണറ്റിൽ വീണ നാല് വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് സംഭവം. മൂവാറ്റുപുഴ എസ്ഐ അതുൽ പ്രേം ഉണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും അതിവേ​ഗം അവസരോചിതമായി ഇടപെട്ടാണ് കുട്ടിയെ രക്ഷിച്ചത്. പുഞ്ചേരി ഭാ​ഗത്ത് പരാതി അന്വേഷിക്കാനായി എസ്ഐയും സംഘവും എത്തിയപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിർത്തുകയായിരുന്നു.

അന്വേഷിച്ചപ്പോൾ കുട്ടി കിണറ്റിൽ വീണതായി മനസിലാക്കി. സ്വന്തം ജീവൻ പോലും നോക്കാതെ എസ്ഐ അതിൽ പ്രേം ഉണ്ണി കിണറ്റിലേക്കിറങ്ങി മുങ്ങിത്താഴ്ന്ന കുട്ടിയെ കിണറ്റിൽ നിന്നു കോരിയെടുക്കുകയായിരുന്നു. എസ്ഐക്കൊപ്പമുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും പിന്നാലെ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തി.

പൊലീസ് സംഘത്തിലുണ്ടായിരുന്ന എഎസ്ഐ ഈ സമയത്ത് നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ​ഗോവണിയും ഇറക്കി കുഞ്ഞിനെ പുറത്തെത്തിച്ചു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പുഞ്ചേരി താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിന്റെ മകനാണ് പൊലീസിന്റെ അവസരോചിത ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടിയത്.

A four year old child falls into well miraculously police rescued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നയപ്രഖ്യാപനത്തില്‍ നിറയെ പിഴവ്', വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

'ഇതിപ്പോ ഇവരുടെ സിനിമകളിൽ പോലുമില്ലാത്ത ട്വിസ്റ്റ് ആയല്ലോ!'; ​ഗോസിപ്പുകളെയെല്ലാം കാറ്റിൽ പറത്തി തൃഷയും നയൻതാരയും

'കുടുംബത്തിന്റെ നഷ്ടത്തിന് പരിഹാരമില്ല, അങ്ങയെ അത് ഓര്‍മിപ്പിക്കുന്നു'; ഹരീഷിന്റെ പോസ്റ്റില്‍ ബാദുഷ; ഗ്യാപ്പില്‍ ഗോളടിക്കരുതെന്ന് സോഷ്യല്‍ മീഡിയ

സഞ്ജു ഉറപ്പ്, ഇഷാന്‍ കളിക്കുമോ? ലോകകപ്പിന് മുന്നൊരുക്കം; ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 നാളെ മുതല്‍

ചുംബിച്ചത് സഹപ്രവര്‍ത്തകയെ? വിരമിക്കാന്‍ 4 മാസം ബാക്കി, കര്‍ണാടക ഡിജിപിക്ക് സസ്പെന്‍ഷന്‍

SCROLL FOR NEXT