അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക് 
Kerala

ഹോം വര്‍ക്ക് ചെയ്യാത്തതിന്‌ അധ്യാപകന്റെ മര്‍ദനം; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; പരാതി

മലപ്പുറം കല്ലിങ്ങല്‍ എംഎസ്എംഎച്ച്എസ്എസിലെ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്. ഹോം വര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപകന്‍ അടിച്ചത്. കുട്ടിയുടെ കൈയ്യുടെ എല്ലിന് പൊട്ടലുണ്ട്. മലപ്പുറം കല്ലിങ്ങല്‍ എംഎസ്എംഎച്ച്എസ്എസിലെ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്

ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് പിറക് വശത്തിലൂടെ വന്ന അധ്യാപകന്‍ വലിയൊരു ചൂരല്‍ കൊണ്ട് കൈപത്തിക്ക് മുകള്‍ ഭാഗത്തായി അടിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥിനി പറയുന്നു. അടിച്ചതിന് ശേഷവും അധ്യാപകന്‍ കുട്ടിയെ കൊണ്ട് ബോര്‍ഡില്‍ എഴുതിപ്പിച്ചു. കൈ വീര്‍ത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാന അധ്യാപകനും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്.

കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ രക്ഷിതാക്കള്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി.

A fifth-grade student was injured after being beaten by a teacher.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് സര്‍ക്കാര്‍ എന്തുതെറ്റ് ചെയ്തു?, വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ പിണറായി പറയണം; മറുപടിയുമായി മുഖ്യമന്ത്രി

അയ്യപ്പ സംഗമങ്ങള്‍ ഇനിയില്ല, അയപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ പിണറായിക്ക് മറുപടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പത്ത് വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ്; സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ പാഴാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം'; ആദ്യ ഗാനം പുറത്ത്; ഹൃദയം തൊട്ട് തളിരോമലേ...!

'എനിക്കെതിരെ മാത്രം നിയമ നടപടി 'പാട്രിയാര്‍ക്കല്‍ മനോഭാവം'; മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്'; മീരയ്ക്ക് മറുപടിയുമായി ഹരിത സാവിത്രി