ദില്‍ഷ 
Kerala

റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു; പ്രണയനൈരാശ്യമെന്ന് പ്രാഥമിക നിഗമനം; പ്രതിയെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍

റിസോര്‍ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്‍ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പത്തനംതിട്ട: കോഴഞ്ചേരിയില്‍ റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു. റിസോര്‍ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്‍ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴുക്കര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ക്രൂര കൊലപാതകം. കോഴഞ്ചേരി മാരാമണിലുള്ള റിസോര്‍ട്ടില്‍ ഈ മാസം പതിനൊന്നാം തീയതിയാണ് ദില്‍ഷ ജോലിക്കായി എത്തിയത്. ഇന്ന് ഉച്ചയോടെ സുഹൃത്തായ ജിത്തു റിസോര്‍ട്ടിലെത്തുകയും അതിനുശേഷം ഇരുവരും പുറത്തുനിന്ന് സംസാരിക്കുകയായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. സംസാരത്തിനിടെ ജിത്തു കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ദില്‍ഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയതായാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ ദില്‍ഷയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാര്‍ പിടികൂടി സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി മാറ്റി. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

A young woman was stabbed to death at a resort in Kozhencherry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധാര്‍മിക ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ബ്രിസ്ക് വാക്കിങ് പ്രതിരോധശേഷി കൂട്ടുമോ? ദിവസവും എത്രനേരെ നടക്കണം?

715 കിലോമീറ്റര്‍ റേഞ്ച്, ഡ്യുവല്‍ മോട്ടോര്‍; വരുന്നു ബെന്‍സിന്റെ ഇലക്ട്രിക് എസ് യുവി, ലോഞ്ച് നവംബര്‍ നാലിന്

ബംഗളൂരുവില്‍ 5.48 കിലോ എംഡിഎംഎ പിടികൂടി; രണ്ടു മലയാളികള്‍ അടക്കം ആറു പേര്‍ അറസ്റ്റില്‍

KSCSTE: പ്രോജക്ട് ഫെലോ ഒഴിവ്; അഭിമുഖം ഒക്ടോബർ 12ന്