sabarimala ഫയൽ
Kerala

ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളില്‍ വന്‍ വ്യത്യാസമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. രണ്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് കൂടുതല്‍ ക്രമക്കേട് നടന്നിട്ടുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്‍പ്പനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ആടിയ നെയ്യ് ശിഷ്ടം വില്‍പ്പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. രണ്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് കൂടുതല്‍ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കാറില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി.

കണക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത് നാല് സ്‌കൂള്‍ നോട്ടുബുക്കുകളിലായിട്ടാണെന്നും അതില്‍ മുഴുവന്‍ വെട്ടലും തിരുത്തലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആടിയ നെയ്യ് ശിഷ്ടം വില്‍പ്പന സുതാര്യത ഉറപ്പ് വരുത്താന്‍ ഓഡിറ്റ് വിഭാഗം 9 നിര്‍ദേശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു.

Aadiya ghee scam: Audit report reveals huge discrepancy in figures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT