അരുണ്‍ കാര്‍ത്തിക് 
Kerala

ട്രെയിനില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

പാലക്കാട്: ട്രെയിനില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പാലക്കാട് റെയില്‍വേ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ കൗണ്ടംപാളയം സ്വദേശി അരുണ്‍ കാര്‍ത്തിക് (31) ആണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കൊല്ലംതിരുപ്പതി എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് യാത്രക്കാരിയായ പെണ്‍കുട്ടിയെ പ്രതി ഉപദ്രവിച്ചത്. സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

ട്രെയിന്‍ പാലക്കാട് ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പ് പ്രതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പാലക്കാട് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കെ. ജെ., സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സഫറലിഖാന്‍, ഗോകുല്‍, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Accused arrested for assaulting a female passenger on a train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

പ്രതിഷേധം ആളിക്കത്തി ജന്തർ മന്തർ, വാട്സാപ്പിലെ സന്ദേശം ഡിലീറ്റ് ചെയ്ത് ശ്രീലേഖ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകുന്നു; കഴിവുകളേക്കാള്‍ സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച്: എസ്തര്‍ അനില്‍

'നിങ്ങളെ കടത്തിലാക്കില്ല'; സിനിമ പൊട്ടി, വിതരണക്കാരന്റെ നഷ്ടം നികത്തി രജനികാന്ത്, അധികമായി ഒരു ലക്ഷവും നല്‍കി

കനത്ത മഴയ്ക്ക് സാധ്യത; സൗദിയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്