തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം അനുകൂല സംഘടന 51ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു, സംഘടനാ നേതാവിനെ തരംതാഴ്ത്തിയതെനിതെരായിരുന്നു സമരം. കൃഷി- റവന്യൂ വകുപ്പ് മന്ത്രിമാര്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ നടപടി മരവിപ്പിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഒന്നരമാസമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു നടക്കുന്ന സമരത്തെക്കുറിച്ചു വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന അഗ്രികള്‍ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ ഇഷിത റോയിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ, സമരസമിതി കൃഷിമന്ത്രിക്ക് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ തമ്മില്‍ സമരസമിതിയുമായി ചര്‍ച്ച നടത്തയിത്. രമ്യാ ഹരിദാസ് എംപിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിനാണ് ഉദ്യോഗസ്ഥനെതിരെ സര്‍വകലാശാല അധികൃതര്‍ തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചത്.
മുന്‍ വിസി ഡോ. ആര്‍ ചന്ദ്രബാബു വിരമിക്കുന്ന ദിവസം ഒപ്പിട്ട ഉത്തരവുപ്രകാരം സിപിഎം സംഘടനയായ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിവി ഡെന്നിയെ അസിസ്റ്റന്റ് റജിസ്ട്രാര്‍ തസ്തികയില്‍ നിന്നു 2 ഗ്രേഡ് തരം താഴ്ത്തിയ നടപടി പിന്‍വലിക്കുക, സിപിഎം അനുകൂല സംഘടനയിലെ അധ്യാപക നേതാക്കളെ അനാവശ്യമായി സ്ഥലം മാറ്റിയതു പിന്‍വലിക്കുക, സര്‍വകലാശാലയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഈ വാർത്ത കൂടി വായിക്കൂ 'മാപ്പ് എഴുതി കീശയിലിട്ടു നടന്നാല്‍ കേള്‍ക്കാന്‍ നില്ക്കുന്നവരില് ഞാനില്ല'
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates