പ്രതീകാത്മക ചിത്രം 
Kerala

ഒരു വര്‍ഷത്തിനകം 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടും; ഷൊര്‍ണ്ണൂര്‍-മംഗലൂരു പാതയിലെ 288 വളവുകള്‍ നിവര്‍ത്താന്‍ റെയില്‍വേ 

കേരളത്തില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വേ 288 വളവുകള്‍ നിവര്‍ത്താന്‍ നടപടി ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേരളത്തില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വേ 288 വളവുകള്‍ നിവര്‍ത്താന്‍ നടപടി ആരംഭിച്ചു. 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുംവിധം 307 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണ്ണൂര്‍-മംഗലൂരു റീച്ചിലെ വളവുകളാണ് ഒരുവര്‍ഷത്തിനകം നിവര്‍ത്തുക.നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയില്‍വേ ടെന്‍ഡര്‍ വിളിച്ചു. വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാന്‍ റെയില്‍വേ ഏജന്‍സി സര്‍വേ നടത്തിയിരുന്നു.

ഷൊര്‍ണൂര്‍-കോഴിക്കാട് റീച്ചിലെ 86 കിലോമീറ്റര്‍ റെയില്‍പാതയില്‍ 81 വളവുകളാണ് ഉള്ളത്. കോഴിക്കോട്-കണ്ണൂര്‍ റീച്ചില്‍ (89 കി.മീ.) 84 വളവുകളാണ് നേരേയാക്കേണ്ടത്. കണ്ണൂര്‍-കാസര്‍കോട് റീച്ചില്‍ (86 കി.മീ.) 85 വളവുകള്‍ നിവര്‍ത്തണം. കാസര്‍കോട്-മംഗലൂരുവിലെ 46 കിലോമീറ്റര്‍ പാതയില്‍ 38 വളവുകളുണ്ട്. കാസര്‍കോട്-മംഗലൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകള്‍ 12 മാസത്തിനുള്ളിലും പൂര്‍ത്തീകരിക്കണം.

കേരളത്തിലെ പാതയിലൂടെ വന്ദേഭാരത് അടക്കം തീവണ്ടികളുടെ അടിസ്ഥാന വേഗം 100-110 കിലോമീറ്റര്‍ ആണ്. നിലവില്‍ ഷൊര്‍ണൂര്‍-മംഗലൂരു സെക്ഷനില്‍ തീവണ്ടികള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം. വേഗക്കുറവുള്ളത് ഷൊര്‍ണൂര്‍-എറണാകുളം സെക്ഷനിലാണ്. കേരളത്തില്‍ അടിസ്ഥാനവേഗത്തില്‍ കുറവ് വരുന്ന സ്‌പോട്ടുകളക്കുറിച്ച് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍