എംആര്‍ അജിത് കുമാര്‍ ഫെയ്‌സ്ബുക്ക്‌
Kerala

അജിത്കുമാറിനെ ബവ്‌കോ സിഎംഡിയായി നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എം ആര്‍ അജിത്കുമാറിനെ ബവ്‌കോ സിഎംഡിയായി നിയമിച്ചു. ബെവ്‌കോ എംഡി ആയിരുന്ന ഹര്‍ഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു. കഴിഞ്ഞദിവസമാണ് അജിത് കുമാറിനെ എക്‌സൈസ്‌കമ്മീഷണര്‍ സ്ഥാനത്തു നിന്നും നീക്കിയത്.

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അജിത് കുമാറിനെ എക്‌സൈസ്‌കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ഐപിഎസുകാരനായ അജിത്കുമാറിനെ എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടിവന്നത്.

ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിഎടി ഉത്തരവ്. ശബരിമല ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്നായിരുന്നു അജിത്കുമാറിനെ പൊലീസ് സേനയില്‍ നിന്നും എക്‌സൈസിലേക്ക് മാറ്റിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു നിയമനം.

Ajith Kumar appointed as Bavco CMD

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!