ആലുവ ശിവരാത്രി മണപ്പുറം SHIVRATRI ഫയൽ
Kerala

ആലുവ മഹാശിവരാത്രി; പ്രത്യേക ട്രെയിനും അധിക സര്‍വീസുകളുമായി റെയില്‍വെ

ഞായറാഴ്ച നിലമ്പൂരില്‍നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂര്‍ - കോട്ടയം എക്‌സ് പ്രസ്സ്, അന്നേദിവസം മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി സ്റ്റോപ് അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആലുവ ശിവക്ഷേത്രത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണവുമായി റെയില്‍വെ. ഞായറാഴ്ച നടക്കുന്ന ആലുവ മഹാശിവരാത്രി ആഘോഷത്തിന് പ്രത്യേക ട്രെയിനും അധിക സ്റ്റോപ്പുകളുമാണ് അനുവദിച്ചിട്ടുള്ളത്.

ഞായറാഴ്ച നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന നിലമ്പൂര്‍ - കോട്ടയം എക്‌സ്പ്രസിന് (16325) അന്നേദിവസം മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി സ്റ്റോപ് അനുവദിച്ചു. ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ പാസഞ്ചര്‍ (56605) ആലുവ വരെ നീട്ടി. തൃശ്ശൂരില്‍ നിന്നും 23.13ന് പുറപ്പെടുന്ന വണ്ടി ഒല്ലൂര്‍ - 23.22, പുതുക്കാട് - 23.32, നെല്ലായി - 23.38, ഇരിങ്ങാലക്കുട - 23.45, ചാലക്കുടി - 23.53, ഡിവൈന്‍ നഗര്‍ - 23.57, കൊരട്ടി - 00.02, കറുകുറ്റി - 00.07, അങ്കമാലി - 00.15, ചൊവ്വര - 00.23 വഴി 00.45ന് ആലുവയില്‍ എത്തുന്നതാണ്.

തിരിച്ച് ഫെബ്രുവരി 16 തിങ്കളാഴ്ച ആലുവയില്‍ നിന്നും രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശ്ശൂര്‍ - കണ്ണൂര്‍ എക്‌സ്പ്രസ്സ് ചൊവ്വര - 5.21, അങ്കമാലി - 5.28, കറുകുറ്റി - 5.33, കൊരട്ടി - 5.38, ഡിവൈന്‍ നഗര്‍ - 5.43, ചാലക്കുടി - 5.47, ഇരിഞ്ഞാലക്കുട - 5.56, നെല്ലായി - 6.03, പുതുക്കാട് - 6.09, ഒല്ലൂര്‍ - 6.18 വഴി തൃശ്ശൂരിലെത്തി, പതിവുപോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുന്നതാണ്. അന്നേദിവസം ഈ വണ്ടി മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍ എന്നിവിടങ്ങളിലും നിര്‍ത്തുന്നതാണ്.

Aluva Maha sivaratri Festival 2026, Train No.16325 Nilambur - Kottayam Express will be provided with additional stoppage and 56605 Shoranur - Thrissur Passenger & Train No. 16609 Thrissur - Kannur Exprss will be extended to Aluva with additional stoppage, for the convenience of passengers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; ഷിംജിതച മുസ്തഫ ജയില്‍ മോചിതയായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഉടമ ഹാജരായി; തീ തുപ്പിയ കാറിന് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്; ആര്‍സി, ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

സപ്ലൈകോ നെല്ല് സംഭരണത്തിലെ ബാധ്യത, 253 കോടി രൂപ അനുവദിച്ചു

പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വീസ് നടത്തും

SCROLL FOR NEXT