മഞ്ജുവാര്യര്‍ 
Kerala

മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണം; പത്ത് വര്‍ഷമായി ദിലീപ് മദ്യം കഴിക്കാറില്ല; അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് അഭിഭാഷകന്‍; ശബ്ദരേഖ പുറത്ത്

മഞ്ജുവാര്യര്‍ മദ്യപിക്കാറുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് ദിലീപിന്റെ സഹോദരന്‍ അനുപിനോട് അഭിഭാഷകന്‍ പറയുന്നതാണ് ഓഡിയോയിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. അഭിഭാഷകര്‍ മുഖേനെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. മഞ്ജുവാര്യര്‍ മദ്യപിക്കാറുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് ദിലീപിന്റെ സഹോദരന്‍ അനുപിനോട് അഭിഭാഷകന്‍ പറയുന്നതാണ് ഓഡിയോയിലുള്ളത്

മഞ്ജു മദ്യപിക്കാറുണ്ടോയെന്ന് ദിലീപിന്റെ സഹോദരനോട് അഭിഭാഷകന്‍ ചോദിക്കുന്നു. തനിക്കറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് സഹോദരന്‍ ആദ്യം പറയുന്നത്. എന്നാല്‍ ഉണ്ടെന്ന് പറയണമെന്ന് അഭിഭാഷകന്‍ പറയുന്നു. വീട്ടിലെത്തിയപ്പോള്‍ മദ്യപിക്കാറില്ലെന്നും വീട്ടില്‍ നിന്ന് പോകുന്ന സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. നിങ്ങള്‍ക്ക് അത് എങ്ങനെ അറിയാമെന്ന് ചോദിക്കുമ്പോള്‍ മഞ്ജു വീട്ടില്‍ നിന്ന് മദ്യപിക്കുന്നത് കണ്ടിട്ടില്ലെന്നും മദ്യപിച്ച് പലപ്പോഴും വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പറയേണ്ടത്

മഞ്ജു മദ്യപിക്കുന്ന കാര്യം വീട്ടില്‍ എല്ലാവര്‍ക്കും അറിയാം. ഇക്കാര്യം ചേട്ടനോട് സംസാരിച്ചിരുന്നു. ചേട്ടന്‍ നോക്കാമെന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് ചേട്ടനും മഞ്ജുവും തമ്മില്‍ വീട്ടില്‍ വഴക്കിട്ടില്ല. ചേട്ടന്‍ പത്ത് വര്‍ഷത്തിലധികമായി മദ്യം കൈക്കൊണ്ട് തൊടാറില്ലെന്നും അതിന് മുന്‍പും ചേട്ടന്‍ സ്വല്‍പം കഴിക്കാറുണ്ടെന്ന് പറയണമെന്നും പുറത്തുവന്ന ഓഡിയോയില്‍ പറയുന്നു.

മറ്റൊന്ന് ദീലീപ് ആശുപത്രിയിലായിരുന്നെന്ന് സ്ഥാപിക്കുന്ന വിവരങ്ങള്‍ അഭിഭാഷകന്‍ അനുപീനെ പഠിപ്പിക്കുന്നതാണ്. ചേട്ടന് ചെസ്റ്റ് ഇന്‍ഫെക്ഷനാണെന്നും തീരെ സുഖമില്ലെന്നും ആദ്യം പനിയുണ്ടായിരുന്നെന്നും തൊണ്ട വേദനയുണ്ടായിരുന്നെന്നും പറയാനും ആവശ്യപ്പെടുന്നു. നിങ്ങള്‍ ആശുപത്രിയില്‍ പോയി ചേട്ടനെ കണ്ടോയെന്ന് ചോദിച്ചാല്‍ ആസമയത്ത് പറ്റുമ്പോഴെല്ലാം ചേട്ടനെ ആശുപത്രിയില്‍ പോയി കാണാറുണ്ടായിരുന്നെന്നും ഡോക്ടറെ ചെറുപ്പം മുതലേ പരിചയം ഉണ്ടെന്നും പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നു. കോടതി മറ്റെന്തെങ്കിലും ചോദിച്ചാല്‍  ആ ചോദ്യം മനസിലായില്ലെന്ന് പറയണം. ഉടനെ തന്നെ ഡിഗ്രിക്കാരനല്ലേ എന്നൊക്കെ ചോദിക്കും. അതൊന്നും മൈന്‍ഡ് ചെയ്യേണ്ടതില്ലെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം.

അന്വേഷണസംഘത്തിന് ദുരുദ്ദേശ്യമില്ല

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐക്കു വിടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. െ്രെകംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമാവില്ലെന്ന ദിലീപിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന്, എഫ്‌ഐആര്‍ റദ്ദാക്കുകയോ കേസ് സിബിഐയ്ക്കു വിടുകയോ ചെയ്യണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചൂണ്ടിക്കാട്ടി.

നിലവിലെ അന്വേഷണം പക്ഷപാതപരമെന്നു സ്ഥാപിക്കാന്‍ ദിലീപിനായിട്ടില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണ സംഘത്തിന് എന്തെങ്കിലും ദുരുദ്ദേശ്യം ഉണ്ടെന്നു കണ്ടെത്തിയിട്ടില്ല. സവിശേഷ സാഹചര്യത്തില്‍ മത്രമേ ക്രിമിനല്‍ നടപടിച്ചട്ടം 482 അനുസരിച്ച് എഫ്‌ഐആര്‍ റദ്ദാക്കാനാവൂവെന്ന് കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ കണ്ടെത്തലുകള്‍ ഇതില്‍ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി െ്രെകംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT