തിരുവനന്തപുരം: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും. നിലവില്‍ റെയില്‍വേ പൊലീസ് അന്വേഷിക്കുന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തലവന്‍. ഫെബ്രുവരി 25നായിരുന്നു സംഭവം. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അടക്കം 5 കെഎസ്യു പ്രവര്‍ത്തകരാണ് പ്രതികള്‍.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിനിടെ കെഎസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് മന്ത്രിക്കു നേരെ ചാടി വീണെന്നും കഴുത്തിന് ആക്രമിച്ച് പരിക്കേല്‍പിച്ചെന്നുമുള്ള ഗണ്‍മാന്റെ മൊഴിയിലാണ് അന്ന് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൊന്നും മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവുകള്‍ പൊലീസിനു കണ്ടെത്താനായില്ല. പ്രതികള്‍ക്കെതിരെ 13 വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസിന് പിന്നീട് വധശ്രമക്കേസ് ഒഴിവാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates