പുറത്തെത്തിയ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോകുന്നു 
Kerala

തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; പുറത്തെത്തിയപ്പോള്‍ കാട്ടിലേക്ക് ഓടി

കരയ്ക്കു കയറിയ കുട്ടിയാന വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട: തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അഞ്ചു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയ്ക്കു കയറ്റിയത്. കരയ്ക്കു കയറിയ കുട്ടിയാന വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.

തണ്ണിത്തോട് മേക്കണത്ത് ജനവാസ മേഖലയിലെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കുട്ടിയാന വീണത്. ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ആണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറ്റില്‍ നിന്ന് ആനയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയാനയെ കാണുന്നത്.

തുടര്‍ന്ന് വിവരം വനപാലകരെ അറിയിച്ചു. ആന വീണ കിണറ്റില്‍ വെള്ളമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് കാട്ടാനയെ പുറത്തെത്തിച്ചത്.

Baby elephant rescued after falling into well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭയിൽ ചെളിവെള്ള കുപ്പിയുമായി പിണറായി വിജയൻ; ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; പരിശോധിക്കാമെന്ന് രമേശ് ചെന്നിത്തല

നീറ്റ് പുനഃപരീക്ഷയ്ക്ക് എന്‍ടിഎക്ക് അവസരം കിട്ടി, പക്ഷേ 2 മിനിറ്റ് വൈകിയ വിദ്യാര്‍ഥികള്‍ പുറത്ത്; റീ-ടെസ്റ്റിലും വിവാദം

ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ഒപ്പം നിന്ന് മുന്‍ ഭര്‍ത്താവ്; ചര്‍ച്ചകളില്‍ നിറഞ്ഞ് കുറിപ്പ്

വാട്‌സ്ആപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും കോടതിയില്‍ തെളിവായി സ്വീകരിക്കുമോ? നിയമം പറയുന്നത് ഇങ്ങനെ!

10 വര്‍ഷത്തിനിടെ പടിയിറങ്ങുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി; സ്റ്റാര്‍മര്‍ രാജിവച്ചത് എന്തുകൊണ്ട്?