Below ten degrees in two places, below 20 in all districts പ്രതീകാത്മക ചിത്രം
Kerala

രണ്ടിടത്ത് പത്തു ഡിഗ്രിയില്‍ താഴെ, എല്ലാ ജില്ലകളിലും 20ല്‍ കുറവ്; ഏറ്റവും തണുപ്പേറിയ ദിനം, കണക്ക് ഇങ്ങനെ

സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നാറില്‍ സീസണില്‍ ആദ്യമായി താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു ( സെവന്‍മലൈ -1°c). വയനാട് ജില്ലയിലും സീസണില്‍ ആദ്യമായി 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് തണുപ്പ് രേഖപ്പെടുത്തിയത്. പാലക്കാട്, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും ആദ്യമായി താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്തി. മറ്റ് ജില്ലകളിലും കൂടുതല്‍ പ്രദേശങ്ങളില്‍ 15-18 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരുന്നു കുറഞ്ഞ താപനില.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പുനലൂരില്‍ ഇന്ന് രേഖപ്പെടുത്തിയത് 16 ഡിഗ്രി സെല്‍ഷ്യസ് ആണ്. സാധാരണയെക്കാള്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് താപനില 17.8 ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ന്നു. സാധാരണയെക്കാള്‍ 4.2 ഡിഗ്രി സെല്‍ഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്.

വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയ ശരാശരി കുറഞ്ഞ താപനില

ഇടുക്കി -7.3

വയനാട്- 10.5

കാസര്‍കോട്- 16.5

കണ്ണൂര്‍- 16.7

പാലക്കാട്- 16.9

പത്തനംതിട്ട- 17

മലപ്പുറം- 17.2

കോഴിക്കോട്- 18.1

തൃശൂര്‍- 18.1

കോട്ടയം- 18.7

ആലപ്പുഴ- 18.9

തിരുവനന്തപുരം- 18.9

എറണാകുളം- 19.2

കൊല്ലം- 19.3

Below ten degrees in two places, below 20 in all districts; coldest day, figures as follows

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസം

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

SCROLL FOR NEXT