മുനീഷ് റഹ്മാൻ 
Kerala

ബൈക്ക് വയലിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു

മുക്കം പൊറ്റശ്ശേരിയിലെ വയലിലേക്ക് ബൈക്ക് മറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ബൈക്ക് വയലിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. ചേന്നമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീഷ് റഹ്മാൻ (26) ആണ് മരണപ്പെട്ടത്. മുക്കം പൊറ്റശ്ശേരിയിലെ വയലിലേക്ക് ബൈക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

മണാശേരിയിൽ നിന്നും പുൽപ്പറമ്പിലേക്കു വരുമ്പോൾ, പൊറ്റശ്ശേരിയിൽ റോഡ് നിർമാണം നടക്കുന്ന ഭാഗത്തുവച്ച് ബൈക്ക് വയലിലേക്ക് മറിയുകയായിരുന്നു. മുനീഷിനെ ഉടൻതന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കത്ത് സെൻട്രൽ ഡ്രൈവിങ് സ്കൂൾ ഉടമ മുജീബ് റഹ്മാന്റെ മകനാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍