പ്രതീകാത്മക ചിത്രം 
Kerala

കവര്‍ച്ച രാത്രിയില്‍ മാത്രം; ബ്ലാക്ക് മാന്‍ പിടിയില്‍

ഇരുട്ടില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇരുട്ടില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശിയും ഇപ്പോള്‍ കൂടത്തുംപൊയിലിലെ വാടകവീട്ടില്‍ രഹസ്യമായി താമസിച്ചുവരികയുമായിരുന്ന ഹ്യൂണ്ടായ് അനസ് എന്ന പേരില്‍ കുപ്രസിദ്ധനായ അനസാണു പിടിയിലായത്. ഇയാള്‍ ബ്ലാക്ക് മാന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

നേരത്തെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍, പന്നിയങ്കര, നല്ലളം, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.

പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളവണ്ണയില്‍ തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ വള മോഷ്ടിച്ചതുള്‍പ്പെടെ പന്തീരങ്കാവ്, മാവൂര്‍, എലത്തൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റസമ്മതം നടത്തി. വര്‍ഷങ്ങളായി രാത്രിസമയത്ത് ഇറങ്ങിനടന്ന് വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്കു നയിച്ചത്. മോഷ്ടിച്ച സ്വര്‍ണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്.

ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതോടൊപ്പം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന പ്രതി ഫോണ്‍ വഴിയിലുപേക്ഷിക്കുകയും ദീര്‍ഘദൂര വാഹനങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുകയുമാണു ചെയ്യാറുള്ളത്. പൊലീസ് പിടിക്കാതിരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് കക്കോടി കൂടത്തുംപൊയിലില്‍ വാടകയ്ക്കു വീടെടുത്ത് രഹസ്യമായി കഴിഞ്ഞു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ

'വണ്‍, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയെന്ന് എംഎല്‍എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം; ദിപ്‌കെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും