ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം, ഫയൽ/എക്സ്പ്രസ് 
Kerala

ബ്രഹ്മപുരം തീപിടുത്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ലോക്‌സഭയില്‍ ആവശ്യം

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ദുരന്ത നിവാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴയിട്ട സംഭവത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിനുണ്ടായ തീപിടുത്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ദുരന്ത നിവാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. 

അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ നൂറു കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത് തങ്ങളുടെ വാദം കേള്‍ക്കാതെയെന്ന് കൊച്ചി കോര്‍പറേഷന്‍ അഭിഭാഷകന്‍ ആരോപിച്ചു. സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ഏതാനും മിനുട്ടുകള്‍ മാത്രമേ വാദിക്കാന്‍ കഴിഞ്ഞുള്ളു. മറുപടി സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞെങ്കിലും ഇത് പാലിക്കാതെ ഉത്തരവിറക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. 

മാര്‍ച്ച് ആറിനാണ് ബ്രഹ്മപുരം തീപിടുത്തത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന സര്‍ക്കാരിനും കൊച്ചി കോര്‍പ്പറേഷനും ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചത്. കേസില്‍ ഒരു വാദവും ഉന്നയിക്കാന്‍ ട്രൈബ്യൂണല്‍ അനുവദിച്ചില്ലെന്ന് കോര്‍പ്പറേഷന്റെ അഭിഭാഷകനായ ജെയിംസ് പി തോമസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT