മുഹമ്മദ് ഷര്‍ഷാദ് 
Kerala

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായി ഷര്‍ഷാദ് റിമാന്‍ഡില്‍

തനിക്കെതിരായ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും പുറത്തു വന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ മകനെതിരായ പരാതി ഭീഷണിപ്പെടുത്തി ഒതുക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ഷര്‍ഷാദ് ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ റിമാന്‍ഡ് ചെയ്തു. എറണാകുളം സിജെഎം കോടതിയാണ് പതിനാലുദിവസത്തേക്ക് ഷര്‍ഷാദിനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്ത ഷര്‍ഷാദിനെ ഇന്ന് പുലര്‍ച്ചെയാണ് കൊച്ചിയിലെത്തിച്ചത്. ചോദ്യം ചെയ്യലുകള്‍ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫിസാണ് തന്റെ അറസ്റ്റിനു പിന്നിലെന്ന് ഷര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും പുറത്തു വന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ മകനെതിരായ പരാതി ഭീഷണിപ്പെടുത്തി ഒതുക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ഷര്‍ഷാദ് ആരോപിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു ഷര്‍ഷാദിന്റെ പ്രതികരണം.

ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കൊച്ചി കടവന്ത്ര സ്വദേശികളായ രണ്ടുപേരില്‍ നിന്നായി നാല്‍പത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിനു പുറമെ കമ്പനി സിഇഒയായ തമിഴ്‌നാട് സ്വദേശി ശരവണനും കേസില്‍ പ്രതിയാണ്. 2023ല്‍ ഷര്‍ഷാദ് ഡയറക്ടറായ സ്ഥാപനം കടവന്ത്ര സ്വദേശികളായ ഒരാളില്‍ നിന്ന് 30 ലക്ഷവും മറ്റൊരാളില്‍ നിന്ന് 10 ലക്ഷവും രൂപ വാങ്ങിയിരുന്നു. 24 ശതമാനം ലാഭവിഹിതം, 5 ശതമാനം വാര്‍ഷിക റിട്ടേണ്‍, 5 ശതമാനം ഓഹരി പങ്കാളിത്തം എന്നിവയായിരുന്നു നിക്ഷേപത്തിനുള്ള വാഗ്ദാനം. എന്നാല്‍, ഇവയില്‍ ഒന്നും തന്നെ പാലിക്കപ്പെട്ടില്ലെന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും ആരോപിച്ച് കടവന്ത്ര സ്വദേശികള്‍ പരാതി നല്‍കുകയായിരുന്നു.

Businessman Mohammed Sharshad remanded in custody in the investment fraud case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT