മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും 
Kerala

എംകെ മുനീറിനും പിജെ ജോസഫിനും കാബിനറ്റ് പദവി: തീരുമാനം ഇന്ന്?: മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

എംകെ മുനീര്‍, പിജെ ജോസഫ്, ജി ദേവരാജന്‍, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ചട്ടം പാലിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇടപാടുകള്‍ നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ ഘടകകക്ഷി നേതാക്കള്‍ക്ക് കാബിനറ്റ് റാങ്കുള്ള പദവി നല്‍കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

എംകെ മുനീര്‍, പിജെ ജോസഫ്, ജി ദേവരാജന്‍, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ളത്. പ്രധാന ഘടകകക്ഷികളിലെ ഉന്നതനേതാക്കളെന്ന നിലയില്‍ മുനീറിനും ജോസഫിനും പദവി ഏതാണ്ട് ഉറപ്പാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദവിയാണ് മുനീറിനായി മുസ്ലീംലീഗ് ചോദിച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കളിലെ സീനിയര്‍ എന്ന നിലയില്‍ ആദ്യം പദവി നല്‍കേണ്ടത് ജോസഫിനാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി ലീഗിന് നല്‍കിയാല്‍ വയോജന ക്ഷേമം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷനിലെ പദവികളിലൊന്നിലേക്ക് ജോസഫിനെ പരിഗണിക്കും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ പദവിയാണ് മാണി സി കാപ്പന്റെ ആവശ്യം.

മന്ത്രിസഭയിലെടുക്കാത്ത സാഹചര്യത്തില്‍ കാബിനറ്റ് റാങ്കോടെ പദവി നല്‍കണമെന്നാണ് വാദം. രണ്ടരവര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം അനുപ് ജേക്കബിന് പകരം തന്നെ മന്ത്രിയാക്കാന്‍ യുഡിഎഫില്‍ ധാരണയുണ്ടെന്ന് കാപ്പന്‍ അവകാശപ്പെടുന്നതെങ്കിലും അനൂപ് അത് തള്ളിക്കളയുകയാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുംമുന്‍പായി ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മന്ത്രിസഭയുടെ കൂടി അംഗീകാരത്തോടുകൂടിയാകും തീരുമാനം പ്രഖ്യാപിക്കുക. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് പേര്‍ക്കാണ് കാബിനറ്റ് പദവി നല്‍കിയിരുന്നത്.

Cabinet status likely for ally leaders: Decision expected in today's cabinet meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി