car accident - ഹൃദ്യനന്ദ  Special Arrangement
Kerala

പിതാവ് തള്ളിമാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞു, ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

റോഡിലെ ഓവുചാലില്‍ കാര്‍ നീക്കുന്നതിനിടെയാണ് ഭിത്തിയിലിടിച്ച് മറിഞ്ഞാണ് ദുരന്തമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: അച്ഛന്‍ തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് (car accident ) ദാരുണാന്ത്യം. ബള്ളിഗെ സ്വദേശി ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. കാറഡുക്ക ബെള്ളിഗെയില്‍ ആണ് അപകടം. റോഡിലെ ഓവുചാലില്‍ വീണ കാര്‍ നീക്കുന്നതിനിടെയാണ് ഭിത്തിയിലിടിച്ച് മറിഞ്ഞാണ് ദുരന്തമുണ്ടായത്.

ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വീട്ടിലേക്കെത്താന്‍ 50 മീറ്റര്‍ ശേഷിക്കേ റോഡില്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലില്‍ കാറിന്റെ ചക്രം പുതഞ്ഞു. കാര്‍ ഓഫ് ആയതോടെ കുടുംബത്തെ പുറത്തിറക്കി ഹരിദാസ് കാര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മുന്നോട്ട് പോയ കാര്‍ നിയന്ത്രണം വിട്ട് വശത്തെ ഭിത്തിയില്‍ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല'; മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം

ചോറ് കുഴഞ്ഞു പോകുന്നുണ്ടോ? വേവിക്കുമ്പോഴും സൂക്ഷിക്കുന്ന രീതിയിലുണ്ട് കാര്യം

'ഒരാളെ ആക്രമിച്ചാല്‍ മൂന്നുപേരെ ആക്രമിച്ചതിനു തുല്യം'; സൈനിക സഹകരണം ഉറപ്പാക്കി സൗദി, തുര്‍ക്കി, പാകിസ്ഥാന്‍; മക്ക കരാറിലൂടെ പുതിയ പ്രാദേശിക സമവാക്യം?

എം.ജി സർവകലാശാലയിൽ 24 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; PG, NET, PhD യോഗ്യതയുള്ളവർക്ക് അവസരം

കനത്ത മഴ; മട്ടന്നൂര്‍ കാര കനാല്‍ ഇടിഞ്ഞു, അഞ്ചു കുടുംബങ്ങളെ മാറ്റി- വിഡിയോ