കോട്ടയം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസും,ഡിക്കത്തലോണും ചേർന്ന് സംഘടിപ്പിച്ച 'റൺ ഫോർ യുവർ ഹാർട്ട്' – കാരിത്താസ് മാരത്തൺ 2026 പുത്തൻ അനുഭവമായി. “ആരോഗ്യകരമായ ഹൃദയത്തിനായി ഒരു ചുവടുവയ്പ്പ്” എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച മാരത്തോണിൽ പൊതുജനങ്ങളും ജീവനക്കാരും വിദ്യാർഥികളും ഉൾപ്പടെ ആയിരത്തോളം പേരാണ് പങ്കെടുത്തത്.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി മത്സരാർത്ഥികൾക്കൊപ്പം 'കുട്ടാപ്പി ദ റോബോ 'യും മരത്തണിൽ പങ്കാളിയായി. കേരളത്തിലെ ആരോഗ്യരംഗത്ത് ഇതാദ്യമായാണ് മാരത്തണിൽ ഒരു റോബോട്ട് പങ്കാളിയാവുന്നത്. രാവിലെ കാരിത്താസ് മാതാ ആശുപത്രിയിൽ നിന്നാരംഭിച്ച 10 കിലോമീറ്റർ മാരത്തോൺ കാരിത്താസ് റൗണ്ട്, പട്ടിത്താനം, ഏറ്റുമാനൂർ എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്ന് തിരികെ കാരിത്താസ് മാതാ ആശുപത്രിയിൽ സമാപിച്ചു.
ഏറ്റുമാനൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടർ പ്രശോഭ് കെ. കെ. മാരത്തൺ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കാരിത്താസ് ഹോസ്പിറ്റൽ & എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറും സി.ഇ.ഒ യുമായ റവ.ഡോ ബിനു കുന്നത്ത്, റവ.ഫാ.ജോൺ പൂച്ചക്കാട്ടിൽ,
റവ.ഫാ.സൈജു പുത്തൻപറമ്പിൽ, റവ.ഫാ.ജോയ്സ് നന്ദിക്കുന്നേൽ, കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്.ഒ.ഡി ഡോ. ജോണി ജോസഫ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു .
പുരുഷ–വനിതാ വിഭാഗങ്ങളിൽ 50 വയസ്സിന് താഴെയുള്ളവർക്കും 50 വയസ്സിന് മുകളിലുള്ളവർക്കുമായി വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ₹5,000, ₹3,000, ₹2,000 എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു.
ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും ശാരീരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 'റൺ ഫോർ യുവർ ഹാർട്ട് '– കാരിത്താസ് മാരത്തൺ 2026 സംഘടിപ്പിച്ചത് .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates