swaraj, pinarayi vijayan  ഫെയ്‌സ്ബുക്ക്
Kerala

ഏഴ് പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയെത്തും; സ്വരാജിന്റെ ജയം ഉറപ്പിക്കുക ലക്ഷ്യം

ഏഴ് പഞ്ചായത്തുകളിലെയും എല്‍ഡിഎഫ് റാലികള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ(swaraj) പ്രചാരണത്തിനായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും മുഖ്യമന്ത്രിയെത്തും. ഏഴ് പഞ്ചായത്തുകളിലെയും എല്‍ഡിഎഫ് റാലികള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.

13,14,15 തിയ്യതികളിലായാണ് റാലികള്‍ നടക്കുന്നത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നേരത്തെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.

13ന് വൈകുന്നേരം നാല് മണിക്ക് ചുങ്കത്തറയിലും അഞ്ച് മണിക്ക് മൂത്തേടത്തും റാലി നടക്കും. 14ന് വൈകീട്ട് നാല് മണിക്ക് വഴിക്കടവിലും അഞ്ച് മണിക്ക് എടക്കരയിലും റാലി നടക്കും. 15ന് രാവിലെ 9 മണിക്ക് പോത്തുകല്ലിലും വൈകിട്ട് നാല് മണിക്ക് കരുളായിയിലും അഞ്ച് മണിക്ക് അമരമ്പലത്തും റാലികള്‍ നടക്കും. ഈ റാലികളെല്ലാം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT