sardines 
Kerala

'എല്‍ നിനോ' മത്തി കുറയ്ക്കും; പൊന്നുവില നല്‍കേണ്ടി വരും; പഠനം

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്ന് കരുതുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ പ്രകടമാകുമെന്നാണ് കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം കാരണം അടുത്ത വര്‍ഷം സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് സിഎംഎഫ്ആര്‍ഐ. രാജ്യത്ത് സമുദ്ര മല്‍സ്യങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്നും സിഎംഎഫ്ആര്‍ഐ പഠനത്തില്‍ പറയുന്നു. ഇതോടെ അടുത്തവര്‍ഷം മത്തിക്ക് വലിയ വില നല്‍കേണ്ടിവരും.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്ന് കരുതുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ പ്രകടമാകുമെന്നാണ് കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. പ്രവചിക്കപ്പെട്ടതുപോലെ എല്‍ നിനോ സംഭവിക്കുകയാണെങ്കില്‍ മത്തി ലഭ്യതയില്‍ വന്‍ കുറവുണ്ടാകാനിFACടയുണ്ട്.

കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മല്‍സ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്താകെ സമുദ്രമല്‍സ്യ ലഭ്യതയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മല്‍സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആര്‍ഐ പഠനം പറയുന്നു.

CMFRI states that due to the El Niño phenomenon, there will be a decrease in the availability of sardines in the state next year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി; കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഒരുവയസുകാരന്‍ മരിച്ചു

വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ ലൈവ്; പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കും, ബഹിരാകാശത്ത് ചൈനയ്ക്ക് ചരിത്രനേട്ടം; പരീക്ഷണം വിജയം

ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും, റെയില്‍വേ നിയമം പറയുന്നത്

ഹോം വര്‍ക്ക് ചെയ്യാത്തതിന്‌ അധ്യാപകന്റെ മര്‍ദനം; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; പരാതി