കണ്ണൂര്‍: കണ്ണൂരിനെ ഞെട്ടിച്ച് നഗരമദ്ധ്യത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വീണ്ടും മൂര്‍ഖന്‍. തളാപ്പ് കൊയിലി ആശുപത്രിക്ക് എതിര്‍ വശത്തുള്ള വിനായക ഹൗസിങ് കോളനിയിലാണ് മൂര്‍ഖനെ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്ത്രീയും കുട്ടികളുമുണ്ടായിരുന്ന വീട്ടിലെ കോണിപ്പടിയിലെ പ്ലാറ്റ്‌ഫോമില്‍ മൂര്‍ഖന്‍ പതുങ്ങി ചുരുണ്ടു കൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകനായ രഞ്ജിത്ത് നാരായണന്‍ സ്ഥലത്തെത്തി മൂര്‍ഖനെ സാഹസികമായി പിടികൂടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തില്‍ മാത്രം നിരവധി മൂര്‍ഖനെയാണ് പിടികൂടിയത്. ഒരു ദിവസം ഇരുപതിലേറെ ഫോണ്‍ വിളികളാണ് മാര്‍ക്ക് പ്രവര്‍ത്തകരെ തേടിയെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates