ബിജു എസ് ചിറയത്ത് ഫെയ്സ്ബുക്ക്
Kerala

കോണ്‍ഗ്രസ് കൗണ്‍സിലര്‍ ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ചാലക്കുടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നഗരസഭ കൗണ്‍സിലറുമായ അഡ്വ. ബിജു എസ് ചിറയത്ത് ആണ് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിന്റെ ഭാഗമായത്.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ് ചാലക്കുടിയിലെ സീറ്റ്. തുടര്‍ച്ചയായി അഞ്ച് തവണ നഗരസഭ കൗണ്‍സിലറായ ബിജു, കൗണ്‍സിലര്‍ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവച്ചാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെത്തുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചെത്തിയ ഡെന്നീസ് കെ ആന്റണിയായിരുന്നു ചാലക്കുടിയിലെ സ്ഥാനാര്‍ഥി. 1057വോട്ടുകള്‍ക്ക് ഡെന്നീസ് നിലവിലെ എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫിനോട് പരാജയപ്പെട്ടത്. സനീഷ്‌കുമാര്‍ ജോസഫാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Congress councilor is LDF candidate in Chalakudy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, ടി കെ ​ഗോവിന്ദൻ പാർട്ടി വിട്ടു, തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർഥി

തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി, വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ; ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ട് ബിജെപി

വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു! (വിഡിയോ)

കോണ്‍ഗ്രസിന് ചീത്തപ്പേര് മാറ്റണം, കോഴിക്കോട് നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

ക്ഷീണവും സമ്മർദ്ദവും കുറയ്ക്കണോ? എങ്കിൽ ഈ ഇവ കഴിക്കൂ

SCROLL FOR NEXT