നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന് പ്രധാന് അറസ്റ്റില്‍. പഴയ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റന്നൊണ് വിവരം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തൃണമൂല്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്റ്റ്..ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന് മോത്തി നഗറില്‍ ആരംഭിച്ച ജന്‍ കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. രേഖ ഗുപ്തയുമായി സഞ്ജു കൂടിക്കാഴ്ച നടത്തി..അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ഹൈക്കോടതിയാണ് ജാമ്യം തള്ളിയത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസര്‍ എടപ്പഗത്ത് ആണ് ഹര്‍ജി പരിഗണിച്ചത്..ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സിക്ക് പ്രത്യേക നിയമ പരിരക്ഷയില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പി എസ് സിക്ക് പ്രത്യേക പരിരക്ഷയില്ല. എന്നാല്‍ പിഎസ് സി ആസ്ഥാനത്തേക്ക് പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി ) പോകേണ്ടതില്ല. പി എസ് സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ചിന് ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു..ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates