Veena T 
Kerala

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് ഇടപാടില്‍ 134 രേഖകള്‍ ഇഡിക്ക് കൈമാറണമെന്ന് കോടതി

എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിട്ടുകൊടുക്കാന്‍ കൊച്ചിയിലെ കമ്പനി കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന കോടതി ഉത്തരവിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും സിഎംആര്‍എല്ലിനും കനത്ത തിരിച്ചടി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിട്ടുകൊടുക്കാന്‍ കൊച്ചിയിലെ കമ്പനി കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന കോടതി ഉത്തരവിട്ടു.

ഇതേതുടര്‍ന്ന 134 രേഖകളാണ് ഇഡിക്ക് ലഭിക്കാന്‍ പോകുന്നത്. എക്‌സാലോജിക് കമ്പനിയും വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറുകള്‍, എക്‌സാലോജിക്കിന്റെയും മറ്റും ബാങ്ക് സ്റ്റേറ്റ്മെ റ്റ്മെന്റുകള്‍, വീണയുടെ ഐടി റിട്ടേണ്‍സ് എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ രേഖകള്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചിരുന്നു. സമഗ്രമായ തെളിവുകള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജന്‍സിയുടെ തീരുമാനം.

രേഖകള്‍ ഇഡിക്ക് നല്‍കുന്നതിനെ സിഎംആര്‍എല്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണെന്നും തങ്ങള്‍ ഈ അപേക്ഷയില്‍ കക്ഷിയല്ലെന്നുമുള്ള വാദങ്ങളാണ് സിഎംആര്‍എല്‍ ഉന്നയിച്ചത്. എന്നാല്‍, അന്വേഷണ ഏജന്‍സി എന്ന നിലയില്‍ ഇഡിക്ക് രേഖകള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി, ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു.

Court has ordered the SFIO to hand over 134 documents in the Exalogic-CMRL case to the Enforcement Directorate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ഭാര്യയെ കൈവിട്ടു', അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച- വിഡിയോ

പച്ചക്കറിക്കാരന്റെ മകൻ; ദിവസവും 18 മണിക്കൂര്‍ പഠനം; 21-ാം വയസില്‍ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത് 1കോടി രൂപയുടെ ഫ്ലാറ്റ്

'നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലി, യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക്'; വേഷം മാറ്റണമെന്ന് കങ്കണ

വനിതാ പോളിടെക്‌നിക് കോളജിൽ അധ്യാപകർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം

SCROLL FOR NEXT