CPI Thrissur district secretary kg sivanandan pressmeet SM ONLINE
Kerala

തൃശൂരിലെ തെരഞ്ഞെടുപ്പ് ഫലം: ക്രമക്കേട് സംശയം ബലപ്പെടുന്നു, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ

തൃശൂരില്‍ വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി പരാതി തെരഞ്ഞെടുപ്പ് വേളയിലും സിപിഐ ഉന്നയിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇലക്ഷന്‍ കമ്മീഷനെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണം കേരളത്തിലും ചര്‍ച്ച സജീവമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയത്തില്‍ സംശയം ഉന്നയിച്ച് സിപിഐ രംഗത്തെത്തി. തൃശൂരില്‍ വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി പരാതി തെരഞ്ഞെടുപ്പ് വേളയിലും ഉന്നയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് സിപിഐ ജില്ല സെക്രട്ടറി കെ ജി ശിവാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു.

രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ലോകസഭാ ഇലക്ഷനും സംശയത്തിന്റെ നിഴലിലാണെന്ന് ശിവാനന്ദന്‍ പറഞ്ഞു. മുന്‍മന്ത്രികൂടിയായ സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച സംശയം ആവര്‍ത്തിച്ച സിപിഐ ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പുകമ്മീഷനെതിരേ പരോക്ഷവിമര്‍ശനവും ഉന്നയിച്ചു. തൃശൂര്‍ തെരഞ്ഞെടുപ്പ് വേളയിലും വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി ആരോപണം അന്നേ ഉന്നയിച്ചിരുന്നെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ അത് ലാഘവത്തോടെയാണ് കണ്ടത്. പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ട സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലും തൃശൂരിലും ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ ശരിയെന്ന് സംശയം ബലപ്പെടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ എന്നായിരുന്നു വി എസ് സുനില്‍ കുമാറിന്റെ പ്രതികരണം. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ തൃശൂരില്‍ വലിയ അട്ടിമറി നടന്നു. അന്യസംസ്ഥാന തൊഴിലാളികള്‍, മറ്റു മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരും തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചു. തൃശൂര്‍ മണ്ഡലത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നുവെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

CPI has raised doubts about BJP's victory in Thrissur constituency in the Lok Sabha elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT