എംവി ​ഗോവിന്ദനും പിണറായി വിജയനും  ഫെയ്സ്ബുക്ക്
Kerala

എന്തുകൊണ്ട് തോറ്റു?; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ ഇന്ന് സിപിഎം, സിപിഐ നേതൃയോ​ഗങ്ങൾ

ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായതായി പ്രാഥമിക വിലയിരുത്തൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താനായി സിപിഎം,  സിപിഐ നേതൃയോ​ഗങ്ങൾ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടി ഇരു പാർട്ടികളും വിശദമായി ചർച്ച ചെയ്യും.

ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായതായി പ്രാഥമിക വിലയിരുത്തൽ. സർക്കാർ നടത്തിയ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയില്ല. ഭൂരിപക്ഷ - ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായതും തിരിച്ചടിയായി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ. യുഡിഎഫ് - ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ട് ഉയർത്തി നടത്തിയ പ്രചാരണവും തിരിച്ചടിയായോ എന്നതും പരിശോധിക്കും.

വികസന ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറിയില്ല. ആ​ഗോള അയ്യപ്പ സം​ഗമവും ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിയായി. താഴേത്തട്ടിൽ സംഘടനാസംവിധാനം ഫലപ്രദമായില്ലെന്നും വിലയിരുത്തുന്നു. ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടും സിപിഎം നേതൃയോ​ഗം പരിശോധിക്കും. അതേസമയം സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്നാണ് സിപിഐ നേതാക്കളുടെ വിലയിരുത്തൽ.

The CPM and CPI leadership meetings will meet today to assess the heavy defeat in the local body elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

Today's Rashi Phalam March 17 2026; ദീർഘ നാൾ കൊണ്ടുനടന്ന ആഗ്രഹം സഫലമാകും, യാത്രകൾ ​ഗുണകരം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

SCROLL FOR NEXT