ബൈജു ഖാൻ 
Kerala

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറിയുടെ വ്യാജ ടിക്കറ്റ് നിർമിച്ച് തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജങ്ഷൻ കുഴിയിൽ വീട്ടിൽ ബൈജു ഖാൻ (38) ആണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമിച്ചു വിറ്റഴിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജങ്ഷൻ കുഴിയിൽ വീട്ടിൽ ബൈജു ഖാൻ (38) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറിയാണ് ഇയാൾ.

പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. ടിബി ജങ്ഷനിൽ ഇയാൾക്ക് രണ്ട് ലോട്ടറി കടകളുണ്ട്. യഥാർത്ഥ ടിക്കറ്റുകൾ ഏജൻസിയിൽ നിന്നു വാങ്ങി അതേ മാതൃകയിൽ കളർ പ്രിന്റ് എടുത്തു കഴിഞ്ഞ ഡിസംബർ 12 മുതൽ 24 വരെ വിൽപന നടത്തിയായിരുന്നു തട്ടിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

വിജയ് സർക്കാരിന് ആദ്യ പരീക്ഷണം; എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുത്താൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

'കെ റെയില്‍ വന്നാല്‍ ട്രെയിനൊപ്പം ബോട്ട് കൂടി ഓടിക്കാമായിരുന്നു', ഡീനോട്ടിഫൈ ചെയ്യാതെ പാവങ്ങളെ ശിക്ഷിച്ചു'

'ചാണ്ടി ഉമ്മന് വിഷമം ഇല്ലെങ്കിലും എനിക്കതിൽ വിഷമമുണ്ട്, അദ്ദേഹം നല്ല വ്യക്തിത്വത്തിനുടമ, ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ട്'; ആർജെ ബിൻസി

SCROLL FOR NEXT