Pinarayi Vijayan എക്സ്പ്രസ്
Kerala

'കാലശേഷവും ഇടതു പക്ഷം വേണമല്ലോ?, വിശ്രമിക്കൂ സഖാവേ'

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചതിൽ വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ജയകുമാർ

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് ശേഷവും പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചതിൽ വിമർശനവുമായി മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദൻ. പിണറായി വിജയൻ വിശ്രമിക്കണം, കാലശേഷവും ഇടതുപക്ഷം വേണമല്ലോ എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഗോപകുമാർ മുകുന്ദൻ അഭിപ്രായപ്പെട്ടു.

വിശ്രമിക്കൂ പ്രിയ സഖാവെ എന്നും ​ഗോപകുമാർ മുകുന്ദൻ ആവശ്യപ്പെടുന്നു. സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റിക്ക് കീഴിലുള്ള അഭിഭാഷക ബ്രാഞ്ച് അംഗമാണ് ഗോപകുമാർ മുകുന്ദൻ. ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് ധനവകുപ്പ് മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഗോപകുമാർ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് സഖാവ് പിണറായി വിജയന്‍ ഏതോ ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ വരുന്ന വിഷ്വല്‍സ് കണ്ടു.

ഇടുങ്ങിയ പോഡിയത്തിന്റെ പ്രയാസം പറയുകയാണ് പിണറായി .

വാസ്തവമാണ്.

അടി പിന്നോട്ട് വച്ചാല്‍ വീഴും.

ഈ സ്ഥിതി ഒഴിവാക്കി സഖാവ് പിണറായി വിജയന്‍ വിശ്രമിക്കുകയല്ലേ വേണ്ടത്.

നമ്മുടെ കാല ശേഷവും ഇടതു പക്ഷം വേണമല്ലോ?.

വിശ്രമിക്കു പ്രിയ സഖാവേ.

Gopakumar's fb post

Criticism of Pinarayi Vijayan becoming opposition leader

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam october 05| പ്രണയ പങ്കാളിയുമായി പിണക്കത്തിന് സാധ്യത; വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക

Weekly horoscope (October 04- October 10, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ്, 7200എംഎഎച്ച് ബാറ്ററി; വിവോ വി80 ലോഞ്ച് ചൊവ്വാഴ്ച