എ രാജ/ ഫയൽ ചിത്രം 
Kerala

രാജയുടെ വിവാഹം നടന്നത് ക്രിസ്തുമത ആചാരപ്രകാരം, വിവാഹ ചിത്രങ്ങള്‍ തെളിവ്; ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എതിര്‍ സത്യവാങ്മൂലവുമായി ഡി കുമാര്‍ 

ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍. എ രാജയ്ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്നും രാജയുടെ പൂര്‍വികര്‍ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ കുമാറിന്റെ വാദം.  1976 വരെ രാജയുടെ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ സ്വന്തമായി സ്ഥലമോ മേല്‍വിലാസമോ ഇല്ലായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലെ സംവരണത്തിന്റെ അനൂകൂല്യം രാജയ്ക്ക് ലഭിക്കില്ലെന്നും കുമാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 

രാജയും  മാതാപിതാക്കളും  ക്രിസ്ത്യന്‍ മത വിശ്വാസം സ്വീകരിച്ചവരാണെന്നും ഡി കുമാര്‍ വാദിക്കുന്നു. ക്രിസ്ത്യന്‍ മതവിശ്വാസി എന്ന നിലയില്‍ തന്നെയാണ് ജീവിച്ചത്. രാജയുടെ വിവാഹം നടന്നത് ക്രിസ്തുമത ആചാരപ്രകാരമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്നോളം ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പാസ്റ്റര്‍മാര്‍ ചേര്‍ന്നാണ് വിവാഹം ആശീര്‍വദിച്ചത്. വിവാഹ ചിത്രങ്ങള്‍, പാസ്റ്റര്‍മാരുടെ മൊഴി, ഫോട്ടോഗ്രാഫറുടെ മൊഴി ഇതിന് തെളിവുണ്ടെന്നും ഡി കുമാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

രാജയ്ക്ക് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് അല്ലാതെ പട്ടികജാതിക്കാരന്‍ ആണെന്ന് കാണിക്കുന്ന മറ്റ് യാതൊരു രേഖകളും ഹാജരാക്കുവാന്‍  സാധിച്ചിട്ടില്ലെന്നും കുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജാതി സര്‍ട്ടിഫിക്കറ്റിനായി രേഖകളില്‍ മാറ്റം വരുത്തിയെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. 

അതിനിടെ,ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീല്‍  ജസ്റ്റിസ്  അനിരുദ്ധ ബോസ്  അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. ഉപാധികളോടെയാണ് സ്റ്റേ നല്‍കിയത്. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നാണ് അപ്പീലില്‍ പറയുന്നത്. തന്റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും ഹൈക്കോടതി വിധി റദ്ദാക്കണമെന്നുമാണ് രാജ അപ്പീലില്‍ ആവശ്യപ്പെടുന്നത് .

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT