ചിത്രം: മുഖ്യമന്ത്രിയുടെ ഓഫീസ് 
Kerala

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണം; കോണ്‍സുലേറ്റിലെത്തി അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

യുഎഇ ഭരണാധികാരിയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ദുഃഖാചരണം നടത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഎഇ മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നിര്യാണത്തില്‍ കോണ്‍സുലേറ്റിലെത്തി അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ കോണ്‍സുലേറ്റിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയാണ് അദ്ദേഹം ഔപചാരികമായി അനുശോചനം രേഖപ്പെടുത്തിയത്. 

യുഎഇ ഭരണാധികാരിയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ദുഃഖാചരണം നടത്തിയിരുന്നു. സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക വിനോദ പരിപാടികളും മാറ്റിവച്ചിരുന്നു.

കഴിഞ്ഞവെള്ളിയാഴ്ചയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍അന്തരിച്ചത്. 2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍