R Sreelekha 
Kerala

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

'ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരായ അധിക്ഷേപ പരാമര്‍ശം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്ലം : രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് ശ്രീലേഖയ്‌ക്കെതിരെ കൊല്ലം റൂറൽ എസ്പിയ്ക്ക് പരാതി നല്‍കിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരായ അധിക്ഷേപ പരാമര്‍ശം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. കേലവം രാഷ്ട്രീയ വിമര്‍ശനത്തിന്റെ പരിധിയില്‍ ഉള്ളതല്ല. അപകീര്‍ത്തികരമായ പ്രസ്താവനയില്‍ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പുനലൂരില്‍ നടന്ന ബിജെപി ജനസഭ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് രാഹുലിനെതിരെ ശ്രീലേഖയുടെ വിവാദ പരാമര്‍ശം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ഗാന്ധിയുടെ സമരത്തെ ശ്രീലേഖ വിമര്‍ശിച്ചു. 'രാഹുല്‍ഗാന്ധി പറയുന്നത് താണ്ഡവം ആണെന്നാണ്. താണ്ഡവം എന്നത് വേറെ ലെവലിലുള്ളതാണ്. എന്നാല്‍ മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമില്ലേ, ആ താണ്ഡവമാണ് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്' എന്നാണ് ശ്രീലേഖ പറഞ്ഞത്.

'സംസ്ഥാനത്ത് ദുര്‍ഭരണം തുടരുകയാണ്. അതിനിടെയാണ് മന്ത്രിമാരും എംഎല്‍എമാരും എംപിമാരും കൂടി പ്രക്ഷോഭത്തിനായി പാറ്റകളുടെ കൂടെ ചേര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയും പിടിച്ച് പ്രക്ഷോഭം നടത്താന്‍ പാറ്റകള്‍ക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണ്. നാണമില്ലേ ഇവര്‍ക്കൊക്കെ' എന്നും ശ്രീലേഖ, പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

വിഷ്ണുവിന്റെ പരാതി

താണ്ഡവം എന്നത് ഹിന്ദു പുരാണത്തിലെ ശിവ ഭഗവാന്‍ അവതരിപ്പിക്കുന്ന ഉഗ്രവും ഊര്‍ജ്ജസ്വലവുമായ ദിവ്യ നൃത്തം ആണ്. മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള താണ്ഡവം നടത്തിയെന്ന പരാമര്‍ശം ഹൈന്ദവ വിശ്വാസികളെയും, ഒരുപോലെ അവരുടെ വികാരത്തെയും വ്രണപ്പെടുത്തുന്നതാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു പരാതിയില്‍ പറയുന്നു.

Derogatory remarks against Rahul Gandhi: Complaint filed against R. Sreelekha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു