ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ ഫെയ്സ്ബുക്ക്
Kerala

ദുരിതബാധിതര്‍ക്ക് പഴകിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തോ എന്ന് കണ്ടെത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പഴകിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വയനാട് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തോ എന്ന് കണ്ടെത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി.

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് ഉപയോഗയോഗ്യമല്ലാത്ത ചില ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനിടയായതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. അഡ്വ. ടി. സിദ്ദീഖ് എംഎല്‍എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, അംഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനു മുന്‍പ് തദ്ദേശസ്ഥാപനങ്ങള്‍ ഗുണമേന്മ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്തണം. ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT